ബജറ്റ് ദിവസം നിയമസഭ വളയല്‍; സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭവുമായി ഇടതു മുന്നണി

single-img
6 March 2015

Strikeഅഴിമതി ആരോപണവിധേയനായ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബജറ്റ് അവതരണ ദിവസം നിയമസഭ വളയാന്‍ ഇടതുമുന്നണിയുടെ തീരുമാനം. സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.

ഇതിനായി ബജറ്റിന് തലേദിവസം മുതല്‍ സമരം ആരംഭിക്കാനായി, സമരം നിയന്ത്രിക്കുന്നതിനും രൂപരേഖ തയാറാക്കുന്നതിനുമായി എല്ലാ കക്ഷികളില്‍ നിന്നും ഒരോ അംഗങ്ങള്‍ വീതം ഉള്‍ക്കൊള്ളുന്ന ഉപസമിതിയെ നിയമിച്ചു.

വരുന്ന വെള്ളിയാഴ്ചയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അന്ന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കുന്നതിനും എല്‍ഡിഎഫിന്റെ നേതൃയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.