മകനും മരുമകളും കണ്ണില്‍ച്ചോരയില്ലാതെ പുറത്താക്കിയ വാര്‍ദ്ധക്ക്യവും രോഗവും കീഴടക്കിയ മാതാപിതാക്കളെ ഗാന്ധിഭവന്‍ ഏറ്റെടുത്തു; എന്നിട്ടും ആ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ കാണാനാഗ്രഹിക്കുന്നു

single-img
6 March 2015

Mathapithaമകനും മരുമകളും ചേര്‍ന്നുവര്‍ദ്ധക്യവും രോഗവും കീഴടക്കിയ അച്ഛനേയും അമ്മയേയും വീട്ടില്‍നിന്നും പുറത്താക്കി. ആ മാതാപിതാക്കളുടെ രക്ഷയ്ക്കായി എത്തിയത് അശണരുടെ ആശ്രമകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവന്‍. ഗാന്ധിഭവന്‍ ഇരുവമരയും ഏറ്റെടുത്ത് അവര്‍ക്ക് അഭയം നല്‍കി.

അടൂര്‍ പറന്തല്‍ സ്വദേശികളായ കുഞ്ഞുപിള്ള (90),സരോജനി (80) ദമ്പതികളാണ് മകന്റേയും മരുമകളുടേയും പീഡനങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങേണ്ടിവന്ന ഹതഭാഗ്യര്‍. മകളെ കെട്ടിച്ചയക്കുന്നതിനായി ആകെയുണ്ടായിരുന്ന 72 സെന്റ് ഭൂമിയില്‍ 50 സെന്റ് ഭൂമി നേരത്തെ വിറ്റിരുന്നു. മരുമകളുടെ സ്വര്‍ണം മകളുടെ വിവാഹത്തിനായി എടുത്തവകയിലുണ്ടായ കടം വീട്ടാന്‍ ബാക്കിയുള്ള 22 സെന്റ് സ്ഥലം മകന്‍ തന്റെ പേര്‍ക്ക് എഴുതിവാങ്ങുകയായിരുന്നു. തുടര്‍ന്ന് ഒരു മുറിയില്‍ ഒതുങ്ങി കഴിയേണ്ടിവന്ന ഈ വൃദ്ധദമ്പതികള്‍ മറ്റു വീടുകളില്‍ നിന്നും കിട്ടുന്നതുകൊണ്ടണ് അന്നന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്തിയിരുന്നത്.

ശാരീരികപീഡനങ്ങളും പട്ടിണിയുമായിരുന്നു മക്കളില്‍ നിന്നും ലഭിച്ചതെന്നാണ് ഇവര്‍ പറയുന്നത്. മകനും മരുമകളും വീട്ടില്‍നിന്നും പുറത്താക്കിയതിനെ തുടര്‍ന്നു മറ്റെങ്ങും താമസിക്കാന്‍ ഇടമില്ലാതായതോടെ കിടക്കാനൊരിടവും സംരക്ഷണവും നിയമസഹായവും ആവശ്യപ്പെട്ട് ഗാന്ധിഭവനില്‍ ഇവര്‍ നേരിട്ട് എത്തുകയായിരുന്നു.

എന്നാല്‍ ഇത്ര ദുരിതങ്ങള്‍ അനുഭവിച്ചിട്ടും ഈ മാതാപിതാക്കള്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് സ്വന്തം മക്കളെ ഒന്ന് നേരിട്ട് കാണുവാനാണ്. മകന്റെ പേര് ജയനെന്നും മരുമകളുടെ പേരു സുധയെന്നും ഇവര്‍ ഗാന്ധിഭവനിലെ അധികൃതരോട് പറഞ്ഞു.