തന്റെ അര ഏക്കര്‍ കൃഷിഭൂമിയില്‍ മുപ്പതിലേറെ പഴം- പച്ചക്കറിവിഭവങ്ങള്‍ അഷ്‌റഫ് കൃഷിചെയ്ത് വിളവെടുക്കുന്നു; വിളവെല്ലാം തെരുവിന്റെ മക്കള്‍ താമസിക്കുന്ന അനാഥാലയങ്ങള്‍ക്കും

single-img
6 March 2015

ashrafതന്റെ അരഏക്കര്‍ കൃഷിഭൂമിയില്‍ മുപ്പതിലേറെ പഴം-പച്ചക്കറി ഇനങ്ങളാണ് വസ്ത്രവ്യാപാരിയായ തേജസ് അഷ്‌റഫ് കൃഷിചെയ്ത് വിളവെടുക്കുന്നത്. എന്നാല്‍ സ്വന്തം ആവശ്യത്തിന് പോലുമെടുക്കാതെ അതെല്ലാം എത്തുന്നതോ തെരവിന്റെ മക്കളുടെ ഇടമായ അനാഥാലയങ്ങളിലും.

ദേശീയപാതയോരത്ത് പെരുമ്പപ്പുഴയുടെ തീരത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പു വിലയ്ക്കുവാങ്ങിയ സ്ഥലത്താണ് അഷ്‌റഫ് തന്റെ കൃഷി നടത്തുന്നത്. നോക്കാനാളില്ലാതെ കാടുപിടിച്ചുകിടന്നപ്പോള്‍ പച്ചക്കറി കൃഷിചെയ്യാന്‍ പലരെയും ഏല്‍പ്പിച്ചെങ്കിലും അതൊന്നും നടക്കാതെ വന്നതോടെയാണ് അഷ്‌റഫ് തന്നെ കൃഷിഭൂമിയിലേക്ക് നേരിട്ടിറങ്ങിയത്.

മുമ്പ്് അനാഥരുടെ വേദന കണ്ടിരുന്ന അഷ്‌റഫിന് അതില്‍ നിന്നും കിട്ടുന്ന വളവ് അവര്‍ക്കുതന്നെ നല്‍കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജീവകാരുണ്യപ്രവര്‍ത്തനത്തിനായി നീക്കിവെച്ച കാശില്‍ നിന്നാണ് അഷ്‌റഫ് കൃഷിനടത്തുവാനുള്ള തുക ഉപയോഗിച്ചത്.
രാവിലെയും വൈകിട്ടും തോട്ടത്തിലെത്തി കൃഷി പരിപാലിക്കാനും അഷ്‌റഫ് സമയം കണ്ടെത്തുന്നു. സഹായത്എതിനായി ഒരു തൊഴിലാളിയെയും നിര്‍ത്തിയിട്ടുണ്ട്.

പയര്‍, വഴുതിന,പാവയ്ക്ക, വെണ്ട, തക്കാളി, ചതുരപ്പയര്‍, കോളിഫ്‌ളവര്‍,കാബേജ്, പടവലം, ചീര, മുരിങ്ങ,പപ്പായ, കൊടോരിക്ക, കറിവേപ്പില എന്നുവേണ്ട മിക്ക്‌വാറും എല്ലാത്തരം പച്ചക്കറികളം അഷ്‌റഫിന്റെ തോട്ടത്തിലുണ്ട്. കൂടാതെ ടിഷ്യുകള്‍ച്ചര്‍ വാഴ, ഫാഷന്‍ഫ്രൂട്ട്, സപ്പോട്ട, റംബൂട്ടാന്‍തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും കൃഷിചെയ്യുന്നുണ്ട്.

അന്നോടന്ന് എടുക്കുന്ന വിളവ് അന്നുതന്നെ അനാഥാലയത്തില്‍ അഷ്‌റഫ് എത്തിക്കുന്നു. അനാഥരുടെയും കഷ്ടത അനുഭവിക്കുന്നവരുടെയും മവദനയറിഞ്ിട്ടുള്ള അഷ്‌റഫ് ഇനി കൂടുതല്‍സ്ഥലങ്ങളിലേക്ക് ഈ കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.