കളി തുടങ്ങുന്നു; അതിനുമുമ്പ് ഇന്ത്യ- വെസ്റ്റിന്റീസ് ലോകകപ്പ് കളിവഴികള്‍ ഒന്നറിയാം

single-img
6 March 2015

windies_350_062913043224

പെര്‍ത്തില്‍ വൈള്ളിയാഴ്ച്ച വസ്റ്റിന്‍ഡീസിനെ നേരിടാന്‍ ഇന്ത്യന്‍ പട ഇറങ്ങുമ്പോള്‍ ലോകരാജാക്കന്‍മാരും മുന്‍ ലോകരാജാക്കന്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും. 1983 ലെ ലോ കീരീടം മൂന്നാം തവണ സ്വന്തമാക്കാന്‍ വന്ന വെസ്റ്റിന്റീസിനെ അട്ടിമറിച്ച് ഇന്ത്യ അന്ന് നേടിയ വിജയം ചരിത്രമാണ്. അന്ന് തകര്‍ന്നുവീണ വെസ്റ്റിന്റീസ് ഇന്നും ആ സംഭവത്തില്‍ നിന്നും മുക്തരായതിട്ടില്ല എന്നുള്ളതാണ് സത്യം.

ഒമ്പത് ലോകകപ്പുകളിലായി ഏഴുതവണ ഇന്ത്യ വെസ്റ്റിന്റീസ് പോരാട്ടം നടന്നപ്പോള്‍ നാല് തവണ ഇന്ത്യയും മൂന്ന് തവണ വെസ്റ്റിന്റീസും വിജയം നേടി. ഇന്നത്തെ ഹോളി ദിവസത്തിനുമുണ്ട് പ്രത്യേകത. 2011 ലെ ഹോളി ദിനത്തില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഇന്ത്യ- വെസ്റ്റിന്റീസ് ലോകകപ്പ് മത്സരങ്ങളിലൂടെ

1979
രണ്ടാം ലോകപ്പ് നടന്ന 1979ലാണ് ഇന്ത്യ- വെസ്റ്റിന്റീസ് ആദ്യമായി ഏറ്റുമുട്ടുന്നത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന 60 ഓവര്‍ മത്സരത്തില്‍ (അന്ന് ഏകദിനം ഒരു ടീമിന് 60 ഓവറുകളായിരുന്നു) ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ശ്രീനിവാസ് വെങ്കടരാഘവനായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. ഇന്ത്യ 190 റണ്‍സെടുത്ത് 53.1 ഓവറില്‍ ഓള്‍ഔട്ടായി. 159 പന്തുകളില്‍ 75 റണ്‍സ് നേടിയ ഗുണ്ടപ്പ വിശ്വനാഥാണ് ഇന്ത്യന്‍ സ്‌കോര്‍ ഇത്രയും കടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് വിന്‍ഡീസ് ഓപ്പണര്‍ ഗോര്‍ഡണ്‍ ഗ്രീനിഡ്ജിന്റെ സെഞ്ച്വറിയോടെ (106) ഒമ്പത് വിക്കറ്റിനാണ് മത്സരം ജയിച്ചത്.

1983

ഇന്ത്യ ലോകചാമ്പ്യന്‍മാരായ 1983 ല്‍ ഇന്ത്യയും വെസ്റ്റിന്റീസും മൂന്ന് തവണ ഏറ്റുമുട്ടി. ഫൈനല്‍ മത്സരമുള്‍പ്പെടെ രണ്ടുതവണ ഇന്ത്യ വിജയിച്ചപ്പോള്‍ ഒരു തവണ വെസ്റ്റിന്റീസ് വിജയം കണ്ടു.

ലോകകപ്പിന്റെ തുടക്കം ഇന്ത്യ- വെസ്റ്റിന്‍ീസ് മതസരത്തോടെയായിരുന്നു. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ക്ലൈവ് ലോയിഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ലോകകപ്പിലെ ഭയപ്പാട് മാറിയ ഇന്ത്യ യശ്പാല്‍ ശര്‍മ്മ (89), സന്ദീപ് പട്ടില്‍(36) റോജര്‍ ബിന്നി (27) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 228 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു. രവി ശാസ്ത്രിയും റോജര്‍ ബിന്നിയും പന്തിലൂടെ ആഞ്ഞടിച്ചപ്പോള്‍ 34 റണ്‍സിന്റെ ജയം ഇന്ത്യയ്ക്ക് സ്വന്തം.

എന്നാല്‍ രണ്ടാം തവണ വെസ്റ്റിന്റീസും ഇന്ത്യയും ഏറ്റുമുട്ടിയപ്പോള്‍ വിജയം വെസ്റ്റിന്‍ീസിനൊപ്പം നിന്നു. അന്ന് ക്ലൈവ് ലോയിഡിന് തെറ്റു പറ്റിയില്ല. ടോസ് നേടി ബാറ്റിംഗ് തെരശഞ്ഞടുത്ത വെസ്റ്റിന്റീസ് വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ സെഞ്ച്വറിയുടെ (119) ബലത്തില്‍ 282 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് 216 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു.

1983 ല്‍ മൂന്നാം തവണ ഇന്ത്യയും വെസ്റ്റിന്‍ീറസും തമ്മില്‍ ഏറ്റുമുട്ടിയത് ഫൈനലിലാണ്. ടോസ് നേടിയ വെസ്റ്റിന്റീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വെസ്റ്റിന്റീസ് ബൗളിംഗിന് മുന്നില്‍ ഇന്ത്യ തകരുന്നതാണ് പിന്നെ കണ്ടത്. ശ്രീകാന്ത് (38), മൊഹീന്ദര്‍ അമര്‍നാഥ് (26) തുടങ്ങിവരൊഴിച്ച് മറ്റാര്‍ക്കും നല്ല സ്‌ണോറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 54.4 ഓവറില്‍ വെറും 183 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി.

എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയുടെ മുന്നില്‍ വെസ്റ്റിന്റീസിന് പിടിച്ചു നില്‍ക്കാനായില്ല. മദന്‍ലാല്‍, മൊഹീന്ദര്‍ അമര്‍നാഥ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ 52 ഓവറില്‍ 140 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ചരിത്രത്തിലേക്ക് നടന്നടുത്തു.

1992

1887 ലെ മലാകകപ്പില്‍ ഇന്ത്യ- വെസ്റ്റിന്റീസ് മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ല. 1992 ല്‍ അവര്‍ ഏറ്റുമുട്ടിയപ്പോള്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 166ന് നാല് എന്ന നിലയില്‍നിന്ന് ആന്‍ഡേഴ്‌സണിന്റെയും ആംബ്രോസിന്റെയും ബൗളിംഗ് ആക്രമണത്തില്‍ ഇന്ത്യ 197 റണ്‍സെടുത്ത് തകര്‍ന്നു.

മഴയുടെ ഇടപെടല്‍ മൂലം 46 ഓവറില്‍ 195 എന്ന പുതുക്കിയ സ്‌കോര്‍ പിന്തുടര്‍ന്ന വെസ്റ്റിന്റീസ് കെയ്ത്ത് അഥര്‍ട്ടന്‍, ബ്രയാന്‍ ലാറ എന്നിവരുടെ ബാറ്റിംഗ് മികവില്‍ അഞ്ച് വിക്കറ്് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

1996

1996 ല്‍ ടോസ് ടേിയ വെസ്റ്റിന്റീസ് നായകന്‍ റിച്ചി റിച്ചാര്‍ട്‌സണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അനില്‍ കുംബ്ലെ, മനോജ് പ്രഭാകര്‍ എന്നിവരുടെ മികവില്‍ വെസ്റ്റിന്‍ഡീസ് 173 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കും നല്ല തുടക്കം ലഭിച്ചില്ല. സിദ്ധുവിനെയും അജയ് ജഡേജയെയും തുടക്കത്തില്‍ നഷ്ടപ്പെട്ട ഇന്ത്യക്ക് പക്ഷേ പിന്നീടെത്തിയ സച്ചിന്റെ 70 പന്തിലുള്ള 91 റണ്‍സ് നേട്ടം അഞ്ച് വിക്കറ്റിന്റെ വിജയം നേടിക്കൊടുക്കുകയായിരുന്നു.

2011

1996 ന് ശേഷം 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു ടോസ്. ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പക്ഷേ തുടക്കത്തില്‍ തന്നെ രണ്ട് റണ്ണിന് സച്ചിനെ നഷ്ടമായി. പിന്നീട് യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ സെഞ്ച്വറി (113) യും വിരാട് കോഹ്ലിയുടെ 59 റണ്‍സും ഇന്ത്യയെ 268 റണ്‍സിലെത്തിച്ചു.

ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് നല്ലരീതിയില്‍ തുടങ്ങിയ വെസ്റ്റിന്റീസിസ് ഡെവൊണ്‍ സ്മിത്തിന്റെ 81 റണ്‍സിനും രാംനരേശ് സര്‍വാന്‍ 39 റണ്‍സിനും പക്ഷേ രക്ഷിക്കാനായില്ല. സഹീര്‍ ഖാന്‍ മൂന്ന് വിക്കറ്റും, യുവരാജും അശ്വിനും രണ്ടുവീതവും വിക്കറ്റുകള്‍ നേടിയപ്പോള്‍ 80 റണ്‍സിന്റെ വിജയവുമായി ഇന്ത്യ മൂുന്നോട്ടു കയറുകയായിരുന്നു.