ഭാര്യയെ ഭര്‍ത്താവ്‌ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

single-img
5 March 2015

murderപൊന്‍കുന്നം: ഭാര്യയെ ഭര്‍ത്താവ്‌ കിണറ്റില്‍ തള്ളിയിട്ട ശേഷം കിണറ്റിലിറങ്ങി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ആനിക്കാട്‌ ഇളമ്പള്ളി കോട്ടയില്‍ ബിന്ദു(34) വാണു കൊല്ലപ്പെട്ടത്‌. സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി രാജേഷി(35) നെ പോലീസ്‌ പിടികൂടി.കൂലിപ്പണിക്കാരനായ രാജേഷിനു ഭാര്യയിലുള്ള സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ്‌ പറഞ്ഞു.

കോട്ടയം നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരിയായ ബിന്ദുവും രാജേഷും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. ഇതിനിടെ മുറ്റത്തെ പണി പൂര്‍ത്തിയാകാത്ത കിണറ്റിലേക്കു ബിന്ദുവിനെ തള്ളിയിട്ടു പിന്നാലെ ചാടിയ രാജേഷ്‌ ഭാര്യയെ വെള്ളത്തില്‍ മുക്കിപ്പിടിച്ചു കൊല്ലുകയായിരുന്നു.

ബഹളംകേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ കല്ലെറിഞ്ഞു പ്രതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്നു നാട്ടുകാര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചു കരയ്‌ക്കു കയറിയ രാജേഷ്‌ ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ സംഭവസ്‌ഥലത്തേക്കുവന്ന പോലീസ് രാജേഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.  ബിന്ദുവിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: അശ്വിന്‍ രാജ്‌, അശ്വതി രാജ്‌.