ആംആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നീക്കി

single-img
4 March 2015

yogendra-yadav-650_650x400_71425458141ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മുതിർന്ന നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നീക്കി.ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നടപടി. യോഗത്തില്‍ എട്ടുപേര്‍ മാത്രമാണ് പ്രശാന്ത് ഭൂഷണിനെയും യാദവിനെയും അനുകൂലിച്ചത്. 11 പേര്‍ ഇരുവര്‍ക്കും എതിരായ നിലപാട് സ്വീകരിച്ചു. കെജ്‌രിവാളിന്റെ അസാന്നിധ്യത്തിലാണ് നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.

 

യോഗേന്ദ്ര യാദവിന് മഹാരാഷ്ട്രയുടെ പുതിയ ചുമതല നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് ഇരുവരെയും പുറത്താക്കിയത്.പാർട്ടിയിൽ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യോദവിനെതിരെയും ഭൂഷണിനെതിരെയും നടപടിയുണ്ടായത്. താനും യാദവും രാഷ്ട്രീയകാര്യ സമിതിയിൽ തുടരേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി യോഗത്തിനു ശേഷം പ്രശാന്ത് ഭൂഷൺ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.