ലോകകപ്പിനെ പത്ത് ടീമുകളുടെ ടൂര്‍ണമെന്റായി ചുരുക്കാനുള്ള ഐ.സി.സി.യുടെ തീരുമാനത്തിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്ത്

single-img
4 March 2015

images    ലോകകപ്പിൽ  ടീമുകളുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ചല്ല, കൂട്ടുന്നതിനെ കുറിച്ചാണ് ഐ.സി.സി. ചിന്തിക്കേണ്ടത് എന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ . ചുരുങ്ങിയത് 25 ടീമുകളെയെങ്കിലും ലോകകപ്പില്‍ കളിപ്പിക്കുകയാവണം ലക്ഷ്യം എന്നും ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സച്ചിന്‍ പറഞ്ഞു. ഐ.സി.സി.യുടെ മുഴുവന്‍ സമയ അംഗരാജ്യങ്ങള്‍ അവരുടെ എ ടീമുകളെ അസോസിയേറ്റ് രാജ്യങ്ങളുമായി കളിപ്പിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

അടുത്ത ലോകകപ്പില്‍ പത്ത് രാജ്യങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നത് സങ്കടകരമാണ്.ചെറിയ ടീമുകള്‍ ലോകകപ്പില്‍ പലവട്ടം വലിയ ടീമുകളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ പെട്ടന്ന് ഉണര്‍ന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യയും ന്യൂസീലന്‍ഡും പോലുള്ള വലിയ ടീമുകള്‍ക്കെതിരെ കളിക്കേണ്ടിവരിയകാണ് അവര്‍ക്ക്.

 

ഇത് അവരോട് ചെയ്യുന്ന നെറികേടാണ്.ഇക്കാര്യത്തില്‍ ഐ.സി.സി.യുടെ സത്വരശ്രദ്ധ പതിയണം-സച്ചിന്‍ പറഞ്ഞു.