ഇന്‍ഷുറന്‍സ് ബില്‍ ലോക്‌സഭ പാസാക്കി

single-img
4 March 2015

iഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്തുന്നത് സംബന്ധിച്ച ഇന്‍ഷുറന്‍സ് ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിമേല്‍ ഇടതുപക്ഷം കൊണ്ടുവന്ന ഭേതഗതി ലോക്‌സഭ വോട്ടിനിട്ടെങ്കിലും പിന്നീട്‌ തള്ളിയിരുന്നു. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്നാണ് ബില്‍ പാസാക്കിയത്. എന്നാല്‍, ബി ജെ പിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കുകയെന്നത് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാകും.