17 കാരിയെ ഫേസ്‌ബുക്ക്‌ ഫ്രണ്ടും കൂട്ടുകാരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

single-img
4 March 2015

253086-rape3അലഹബാദില്‍ 17 കാരിയെ ഫേസ്‌ബുക്ക്‌ ഫ്രണ്ടും കൂട്ടുകാരും തട്ടിക്കൊണ്ടുപോയി കാറിനുള്ളിൽ പീഡിപ്പിച്ചു.
അഞ്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ്‌  ക്രൂരത നടത്തിയത്‌. ഏതാണ്ട്‌ രണ്ടു മണിക്കൂറോളം ഇവര്‍ പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിച്ചെന്നാണ്‌ വിവരം.

അലഹബാദിലെ സിവില്‍ ലൈന്‍സ്‌ ഏരിയയില്‍ ബസ്‌ കാത്തു നില്‍ക്കുന്നതിന്‌ ഇടയില്‍ വാനിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട്‌ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഒന്നിലേക്ക്‌ കൊണ്ടുപോയി വാഹനം കുറ്റിച്ചെടികള്‍ നിറഞ്ഞ പ്രദേശത്തേക്ക്‌ കയറ്റി നിര്‍ത്തിയ ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടി ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അപകടനില തരണം ചെയ്‌തിട്ടുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു.

കുറ്റവാളികള്‍ അഞ്ചു പേരില്‍ ഒരാള്‍ ഫേസ്‌ബുക്ക്‌ വഴി പരിചയപ്പെട്ടതാണ്‌ പെണ്‍കുട്ടിയെ. ഫേസ്‌ബുക്ക്‌ വഴിയും ഫോണ്‍വഴിയും പിന്നീട്‌ ഇവര്‍ പതിവായി കണ്ടുമുട്ടുകയും ചെയ്‌തിരുന്നു. അതേ സമയം കുറ്റവാളികളെ കണ്ടെത്താന്‍ ഇതുവരെ പോലീസിന്‌ കഴിഞ്ഞിട്ടില്ല.