പാണ്ഡിരാജിന്റെ പുതിയ ചിത്രത്തിൽ അമലയും

single-img
4 March 2015

images (1)തമിഴ് സംവിധായകൻ പാണ്ഡിരാജിന്റെ പുതിയ ചിത്രത്തിൽ അമലയും . ഇതൊരു കുട്ടികളുടെ ചിത്രമാണ്. ചിത്രത്തിന് ഹൈക്കു എന്നാണ് പേരിട്ടിരിക്കുന്നത്.തമിഴ് സൂപ്പർ താരം സൂര്യയാണ് ചിത്രത്തിലെ നായകൻ.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിൽ താൻ വളരെ വ്യത്യസ്തമായ ലുക്കിലാണ് വരുന്നതെന്ന് അമല പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ തന്റെ ഭർത്താവ് വിജയ്‌യുടെയും തന്റെയും അടുത്ത സുഹൃത്താണെന്നും താരം പറഞ്ഞു .
സന്ദേശം നൽകുന്ന സിനിമകൾ വല്ലപ്പോഴും മാത്രമാണ് വരാറുള്ളതെന്നും ഈ ചിത്രത്തിലെ വേഷം തനിക്കായി മാത്രം തയ്യാറാക്കിയതാണെന്നാണ് താൻ കരുതുന്നതെന്നും അമല കൂട്ടിച്ചേർത്തു.