രാഹുൽ ഗാന്ധി ഒളിവിൽ പോയിരിക്കുകയാണെന്ന് ആക്ഷേപിക്കുന്ന പ്രമേയം പാസാക്കിയ കെ.എസ്.യു നേതാക്കൾക്കെതിരെ നടപടി

single-img
4 March 2015

download (5)കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഒളിവിൽ പോയിരിക്കുകയാണെന്ന് ആക്ഷേപിക്കുന്ന പ്രമേയം പാസാക്കിയ കെ.എസ്.യു നേതാക്കൾക്കെതിരെ നടപടി. എറണാകുളം ജില്ലാ പ്രസിഡന്റ്‌ ,​ മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ്‌ എന്നിവരെ സസ്പെന്റ് ചെയ്തു .

നേരത്തെ പാർട്ടിയെ മുൻനിരയിൽ നിന്ന് നയിക്കേണ്ട ആൾ ഒളിവിൽ പോയി. പരമ പ്രാധാനമായ ബഡ്‌ജറ്റ് സമ്മേളന സമയത്ത് പാർട്ടി ഉപാദ്ധ്യക്ഷൻ ആരോടും പറയാതെ ഒളിവിൽ പോയത് അങ്ങേയറ്റം അപലപനീയമാണ്. നേതാവ് എവിടെയെന്ന പ്രതിയോഗികളുടെ ചോദ്യത്തിന് മുന്നിൽ തലയിൽ മുണ്ടിട്ട് രക്ഷപ്പെടേണ്ട അവസ്ഥയാണ് എന്ന് പ്രമേയത്തിൽ ആക്ഷേപമുണ്ടായിരുന്നു.