വിമാനം മോഷ്ടിക്കാനെത്തിയ യുവാവ് പിടിയിൽ

single-img
4 March 2015

Juwanഫ്‌ളോറിഡ: വിമാനം മോഷ്ടിക്കാനെത്തിയ യുവാവ് പിടിയിൽ. ലോകത്തിലാദ്യമായിട്ടാണ് ഫ്‌ളോറിഡക്കാരൻ ജുവാന്‍ പാബ്‌ളോ സെറോണ്‍ എന്ന് 23 കാരൻ വിമാനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലാകുന്നത്. ഫ്‌ളോറിഡയിലെ ഒകാല അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 2.5 മില്യണ്‍ ഡോളര്‍ വില വരുന്ന പിലാറ്റസ് പിസി12 എന്ന ചെറു യാത്ര വിമാനമാണ് യുവാവ് അടിച്ചെടുക്കാന്‍ ശ്രമിച്ചത്.

മറ്റ് വാഹനങ്ങളോടുള്ള താല്‍പര്യക്കുറവാണ് ജുവാനെ വിമാനം മോഷ്ടിക്കാൻ പ്രേരിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പറത്തി ചിക്കാഗോയിലേക്ക് പോകാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. എയര്‍പോര്‍ട്ട് അധികൃതരോട് വിമാനം സ്വന്തമാണെന്നും താൻ ചിക്കാഗോയിലേക്ക് പോവുകയാണെന്നും ജുവാന്‍ പറയുകയുണ്ടായി.

അധികം വൈകാതെ ജുവാന്റെ കള്ളത്തരങ്ങള്‍  കൈയ്യോടെ പിടികൂടിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട്  51,000 ഡോളര്‍ കോടതിയില്‍ കെട്ടിവെച്ച് ജുവാന്‍ ജാമ്യത്തിലിറങ്ങി.