അമേരിക്ക-ഇറാൻ ആണവനയത്തെ വിമർശിച്ച് നെതന്യാഹു; മറുപടിയുമായി ഒബാമ

single-img
4 March 2015

obamaന്യൂയോര്‍ക്ക്: അമേരിക്കയുടെ പുതിയ ആണവനയത്തിലൂടെ ഇറാന് ആണവായുധം സ്വന്തമാക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. നെതന്യാഹുവിന്റെ വിവാദ പ്രസംഗത്തില്‍ പുതിയതായി ഒന്നുമില്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി.

നെതന്യാഹുവിനെ കോണ്‍ഗ്രസ്സില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചത് വൈറ്റ്ഹൗസിന്റെ അനുവാദമില്ലാതെയാണെന്ന് നേരത്തേ വിവാദമുയര്‍ന്നിരുന്നു. തങ്ങളെ വിമര്‍ശിക്കുകകയല്ലാതെ ചര്‍ച്ചയിലിരിക്കുന്ന ആണവനയത്തേക്കുറിച്ച് പുതിയ നിര്‍ദ്ദേശമൊന്നും സഖ്യകക്ഷിയായ ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടില്ലെന്ന് ഒബാമ പറഞ്ഞു. നെതന്യാഹുവുമായി കൂടിക്കാഴ്ചയില്ലെന്ന് ഒബാമ നേരത്തേ വ്യക്തമാക്കിയിരുന്നു.