ഭൂമി ഏറ്റെടുക്കല്‍ നിയമം; അണ്ണാ ഹസാരെ ഡല്‍ഹിയിലേക്കു പദയാത്ര നടത്തും

single-img
4 March 2015

join-Anna-Hasareമുംബൈ: ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ അണ്ണാ ഹസാരെ ഡല്‍ഹിയിലേക്കു പദയാത്ര നടത്തും. വാര്‍ധ സേവാഗ്രാമിലെ ഗാന്ധി ആശ്രമത്തില്‍നിന്നു ഡല്‍ഹിലെ രാംലീലാ മൈതാനത്തേക്കാണു യാത്ര. ഗാന്ധിജി നടത്തിയ ദണ്ഡിയാത്രക്ക് സമാനമായ രീതിയിലായിരിക്കും ഹസാരെ പദയാത്ര നടത്തുക. ഒമ്പതിനു സേവാഗ്രാമില്‍ നടത്തുന്ന യോഗത്തില്‍ പദയാത്രയുടെ തീയതി നിശ്‌ചയിക്കും. ഏകദേശം 1,100 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന യാത്ര പൂര്‍ത്തിയാകാന്‍ മൂന്നു മാസം വേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍.

വിവിധ കര്‍ഷക സംഘടനകളുടെ പിന്തുണയോടെ ഹസാരെ കഴിഞ്ഞ മാസം ഡല്‍ഹി ജന്തര്‍ മന്ദറില്‍ ദ്വിദിന ധര്‍ണ നടത്തിയിരുന്നു. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സില്‍ കര്‍ഷകവിരുദ്ധമായ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അവ മാറ്റാന്‍ തയാറാണെന്നു കേന്ദ്ര സര്‍ക്കാര്‍ വാക്കു നല്‍കിയിരുന്നെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ഒട്ടും വ്യത്യസ്‌തമല്ലെന്ന്‌ ഹസാരെ ചൂണ്ടിക്കാട്ടി.

താന്‍റെ പദയാത്ര ദിവസങ്ങളില്‍ പ്രാദേശികമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അറസ്‌റ്റ്‌ വരിക്കാനും കര്‍ഷക സമൂഹത്തോട്‌ ഹസാരെ ആവശ്യപ്പെട്ടിട്ടുണ്ട്‌.