റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

single-img
4 March 2015

M_Id_143423_RBIമുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. റിപ്പോ നിരക്ക് 7.5 ആയി  കുറഞ്ഞതോടെ ഓഹരി വിപണിയിലും വന്‍ മുന്നേറ്റം ബുധനാഴ്ച രാവിലെ മുതല്‍ പ്രകടമായി. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 30,000 പോയിന്റ് കടന്നു. റിപ്പോ നിരക്കില്‍ കുറവുണ്ടായതിനാല്‍ തന്നെ ബാങ്കുകളിലെ പലിശ കുറഞ്ഞേക്കും.

അതേ സമയം റിവേഴ്‌സ് റിപ്പോ, എസ്എല്‍ആര്‍ നിരക്കുകള്‍, കരുതല്‍ ധനാനുപാതം, എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല.  ഈ സാമ്പത്തിക വര്‍ഷം രണ്ട് തവണയോളമാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറച്ചത്.

ക്രൂഡ് ഓയില്‍ വില വളരെ കുറഞ്ഞിട്ടും പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകാതിരുന്ന ആര്‍ബിഐ ഫെബ്രുവരിയിലെ വായ്പ നയ പ്രഖ്യാപനത്തോടെയാണ് നിരക്കുകളില്‍ മാറ്റം വരുത്തിയത്.