നയന്‍സിനെ മാതൃകയാക്കണമെന്ന് സിദ്ധിഖ്

single-img
4 March 2015

South-Indian-Actress-Nayanthara-Picture-009നിരവധി ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നടി നയന്‍താര നല്ലൊരു വ്യക്തിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ പോലും തലക്കനം കൂടുന്ന നടിമാര്‍ക്കിടയില്‍ നയന്‍താരയെ എപ്പോഴും വിനയത്തോടെ മാത്രമെ കാണാറുള്ളൂ. ഇപ്പോള്‍ നയന്‍താരക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ സിദ്ധിഖ്. പുതുതലമുറയിലെ താരങ്ങള്‍ക്ക് നയന്‍സ് ഒരു മാതൃകയാണെന്ന് സിദ്ധിഖ് പറഞ്ഞു. ഈയിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോഡിഗാര്‍ഡ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

കഥാപാത്രത്തോട് ഇത്രയും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന നടി വേറെയില്ലത്രേ. മാത്രമല്ല, സിനിമാ ഷൂട്ടിംഗിനിടയില്‍ സഹപ്രവര്‍ത്തകരെ നയന്‍സ് നന്നായി പരിഗണിക്കും. നയന്‍താരയുടെ സിനിമയോടുള്ള പാഷന്‍ വളരെ വലുതാണ്. ഷൂട്ടിംഗിന്റെ ആദ്യം മുതല്‍ അവസാനം വരെ അവര്‍ സിനിമയോട് സഹകരിക്കും എന്നതാണ് നയന്‍സിന്റെ ഏറ്റവും വലിയ ഗുണമെന്ന് സിദ്ധിഖ് പറഞ്ഞു. സംവിധായകന്‍ പാക്കപ്പ് പറയുന്നതു വരെ നയന്‍താര കാരവാന്‍ ഉപയോഗിക്കാറില്ല. കൂടാതെ തന്റെ സഹതാരങ്ങളുടെ അഭിനയവും അവര്‍ ശ്രദ്ധിക്കാറുണ്ടെന്നും സിദ്ധിഖ് പറഞ്ഞു. നയന്‍സിന്റെ അച്ചടക്കവും ആത്മാര്‍ത്ഥതയുമാണ് ഒരു താരറാണിയിലേക്കെത്താന്‍ നടിയെ സഹായിച്ചത്. പുതിയ നടിമാര്‍ നയന്‍സിനെ കണ്ടുപഠിക്കണമെന്നും സിദ്ധിഖ് പറഞ്ഞു.

 

ഇപ്പോള്‍ സിദ്ധിഖിന്റെ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍താര. മമ്മൂട്ടിയാണ് നായകന്‍. ചിത്രത്തില്‍ ഹിമ എന്ന കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. രണ്ടാമത്തെ തവണയാണ് നയന്‍സ് സിദ്ധിഖ് ചിത്രത്തില്‍ നായികയാകുന്നത്. നേരത്തെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്. വിഷുവിനാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍ തിയറ്ററുകളിലെത്തുന്നത്