അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്മി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

single-img
4 March 2015

Arvind-Kejriwal_photoഅരവിന്ദ് കേജരിവാള്‍ ആംആദ്മി പാര്‍ട്ടി നേതാവ് പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജി വച്ചു. സര്‍ക്കാര്‍ കാര്യങ്ങളില്‍ ശ്രദ്ധിക്കാനാണ് രാജിയെന്ന് കാട്ടി പാര്‍ട്ടി ദേശീയ എക്‌സ്‌ക്യൂട്ടിവിന് അയച്ച കത്തിലാണ് രാജി തീരുമാനം അറിയിച്ചത്. തനിക്ക് അധിക ജോലിഭാരമാണെന്നും ദേശീയ എക്‌സ്‌ക്യൂട്ടിവിന് നല്‍കിയ കത്തില്‍ കേജരിവാള്‍ പറയുന്നു.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതിയോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. കേജരിവാളിന്റെ രാജി സംബന്ധിച്ചുള്ള അന്തിമ തീരുമാനവും യോഗത്തിലുണ്ടാകും. അതേസമയം, യോഗത്തില്‍ കേജരിവാള്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.