ഞങ്ങള്‍ ബീഫ് കഴിക്കാറില്ല; വീട്ടില്‍ കയറ്റാറുമില്ല: സുരേഷ്‌ഗോപി

single-img
4 March 2015

Suresh-Gopi-4ഒരു പൗരനെന്ന നിലയില്‍, ഗോവധ നിരോധനം സംസ്ഥാന സര്‍ക്കാര്‍ നിയമമാക്കിയാല്‍ അത് അനുസരിക്കുമെന്ന് സുരേഷ് ഗോപി. അത് തന്റെ കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഞങ്ങളാരും ബീഫ് കഴിക്കാറുമില്ല ഞങ്ങളുടെ വീട്ടില്‍ അത് കയറ്റാറുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു ജീവിത സമരമായതിനാല്‍ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം തുടരുമെന്നും സുരേഷ് ഗോപി കൊച്ചിയില്‍ പറഞ്ഞു.

1995ലെ ഗോവധ നിരോധന ഭേദഗതി ബില്ലിന് ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ ബീഫ് നിരോധനം നിലവില്‍ വന്നത്. പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും ഇനി അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്.