ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ നാടും നഗരവും ഒരുങ്ങി

single-img
4 March 2015

attukal 1തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ നാടും നഗരവും ഒരുങ്ങി. പൊങ്കാലയ്ക്ക് ഇനി മണിക്കുറുകൾ മാത്രം. ക്ഷേത്രത്തിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷ ഒരുക്കാനായി മൂവായിരത്തോളം പോലീസുകാര്‍ ഉണ്ടാകുമെന്ന് ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കുറി 40 ലക്ഷത്തോളം ഭക്തര്‍ പൊങ്കാല അർപ്പിക്കാൻ ഉണ്ടാകുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ അവകാശപെടുന്നു . പോങ്കലക്കായി പല സ്ഥലത്തും അടുപ്പുകള്‍ നിരന്നുകഴിഞ്ഞു. നഗരം ദീപലങ്കരങ്ങലാല്‍ അലങ്കരിക്കപ്പെട്ടു. ഇനി ആ മുഹൂര്ത്തം കാത്തിരിക്കുകയാണ് ഭക്തര്‍.

 

ഇക്കുറി ദേവിയുടെ തിടംമ്പെറ്റുന്നത് ഗജരത്നം തൃകടവൂര്‍ ശിവരാജുവാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിരലെ ഗജരത്നം പദവി ലഭിച്ച ഉയരം കൂടിയ ആനകളില്‍ ഒന്നാണ് ശിവരാജു. പൊങ്കാല ദിവസം വൈകുന്നേരം എഴുന്നള്ളിതിനാണ് ശിവരാജു തിടംമ്പേറ്റുന്നത്.

 

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കുത്തിയോട്ടം ഇക്കുറി 125 ഗ്രൂപ്പുകളാക്കി തിരിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ട-വാദ്യ മേളങ്ങളോടെയാണ് ഘോഷയാത്ര മണക്കാട് ശാസ്താവിന്റെന ക്ഷേത്രത്തിലേക്ക് നീങ്ങുക. രാവിലെ മണക്കാട് ക്ഷേത്രത്തില് നിന്ന് യാത്ര തിരിക്കും.

മുന്കാലത്തേക്കാള്‍ വിപുലമായ സൗകര്യങ്ങളാണ് പോങ്കാല അർപ്പിക്കുന്നതിനായി ക്ഷേത്രം ട്രസ്റ്റ്‌ ഒരുക്കിയിരിക്കുന്നതെന്ന് ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്ക്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനു വിപുലമായ സൗകര്യം ഒരുക്കയിട്ടുണ്ട്‌. ജല അതോറിറ്റിയുടെ ടാങ്കറില്‍ 75 ലക്ഷം ലിറ്റര്‍ കുടിവെള്ളം സംഭരിച്ചു വിതരണംചെയ്യുമെന്നു ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ബാരിക്കേഡുകള്‍ കെട്ടിയിട്ടുണ്ട്. അതുപോലെ പൊങ്കാല അർപ്പിക്കാൻ വേണ്ട സാധനങ്ങള്‍, ടോയിലറ്റ് സൗകര്യങ്ങള്‍, എന്നിവയും ഒരുക്കിയിരിക്കുന്നു. പൊങ്കാലക്ക് ശേഷം മാലിന്യ സംസ്കരണത്തിന് മികച്ച സൗകര്യങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ട്രെസ്റ്റ്‌ സെക്രട്ടറി പറഞ്ഞു. 2500 ഓളം ശുചീകരണ തൊഴിലാളികെ ഇതിനു സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്ഷം വരെ മാലിന്യം നീക്കം ചെയ്യുന്നതിന് വളരെ പ്രശംസനീയമായ പ്രവര്ത്തംനമാണ് നഗരസഭ ചെയ്യ്തത്. ഇക്കുറിയും അതുണ്ടാകുമെന്നു സെക്രട്ടറി പറഞ്ഞു.