റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ യുഎസ് പ്രസിഡന്റിനു സുരക്ഷയൊരുക്കാന്‍ 605 സിസിടിവി ക്യാമറകള്‍ക്ക് മാത്രമായി കേ്രന്ദസര്‍ക്കാര്‍ ചെലവിട്ടത് 1.36 കോടി

single-img
4 March 2015

overt-bullet-camera

യുഎസ് പ്രസിഡന്റ് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ ക്യാമറകള്‍ക്ക് മാത്രമായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1.36 കോടി രൂപ.

നഗരത്തിന്റെ മുക്കിലും മൂലയിലുമുള്‍പ്പെടെ 605 സിസിടിവി ക്യാമറകള്‍ സജ്ജീകരിച്ചതിനാണ് ഇത്രയും തുക കേന്ദ്രസര്‍ക്കാര്‍ മുടക്കിയത്. ക്യാമറകളുടെ വാടക, പലയിടങ്ങളിലായി ഇവ സജ്ജീകരിക്കാനും തുടര്‍ന്നു നീക്കാനുമുള്ള ചെലവ് തുടങ്ങിയവയെല്ലാം കൂടിച്ചേര്‍ന്നാണ് ഈ ഭീമന്‍ തുകയില്‍ എത്തിയത്.

ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരിയാണ് സിസിടിവി ക്യാമറയുടെ ചെലവും അതു സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും ഇന്നലെ ലോക്‌സഭയെ അറിയിച്ചത്.