ദുബായിലെ താമസക്കാര്‍ക്ക് 2016 മുതല്‍ വീട്ടുവാടകയിലുണ്ടാകുന്നത് വന്‍കുറവ്

single-img
4 March 2015

dubai_marine_beach_resort_and_spa_sky_view

ദുബായ് നഗരത്തിലെ പ്രവാസികള്‍ക്ക് ഇനി സന്തോഷിക്കാം. 2016 ഓടെ ദുബായില്‍ വീട്ടു വാടകയില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ദുബായ് ആസ്ഥാനമായ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ കീഴില്‍ ആയിരക്കണക്കിന് വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും ഈ വര്‍ഷം പൂര്‍ത്തിയാകുന്നതിനാല്‍ ഉയര്‍ന്ന താമസ വാടക കുത്തനെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അസ്‌റ്റെകോ കമ്പനിയുടെ കീഴില്‍ 12,000 അപ്പാര്‍ട്ട്‌മെന്റുകളും 2,000 വില്ലകളുമാണ് ഈ വര്‍ഷം പണിപൂര്‍ത്തിയാകുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം മാത്രം ദുബായില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയില്‍ 7 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. 2011 ന് ശേഷം അപ്പാര്‍ട്ട്‌മെന്റ് വാടകയില്‍ 65 ശതമാനവും വില്ലകള്‍ക്ക് 55 ശതമാനവുമാണ് വര്‍ദ്ധനവുണ്ടായത്. ക്രമാതീതമായ ഈ വര്‍ദ്ധന മൂലം പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടില്‍ ആയിരുന്നു.