വിരാട് കൊഹ്‌ലിയെ ടീം മാനേജർ രവി ശാസ്ത്രി താക്കീത് ചെയ്തു

single-img
3 March 2015

viഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകൻ വിരാട് കൊഹ്‌ലിയെ ടീം മാനേജർ രവി ശാസ്ത്രി താക്കീത് ചെയ്തു. മാദ്ധ്യമപ്രവർത്തകനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തതിനാൽ ആണ് താക്കീത് ചെയ്തത് .
വെസ്റ്റിൻഡീസിനെതിരെ വെള്ളിയാഴ്ച നടക്കുന്ന ലോകകപ്പ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം കഴിഞ്ഞ് ഇന്ത്യൻ ടീം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു സംഭവങ്ങൾളുടെ തുടക്കം .

 

തന്റെ മുന്നിൽ കണ്ട ആസ്ട്രേലിയൻ മാദ്ധ്യമപ്രവർത്തകനു നേരെ കൊഹ്‌ലി തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.
ശകാരം നീണ്ടപ്പോൾ ടീം അധികൃതർ ഇടപെട്ട് കൊഹി‌ലിയെ അനുനയിപ്പിച്ചു. എന്നാൽ,​​ എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ഒപ്പമുണ്ടായിരുന്ന താരങ്ങളും ടീം അധികൃതരും ആശ്ചര്യപ്പെട്ടു നിന്നു. തന്നെയും കാമുകിയുമായും നടിയുമായ അനുഷ്കാ ശർമ്മയെയും ചേർത്ത് വാർത്ത നൽകിയതാണ് പ്രകോപനത്തിന് കാരണമെന്ന് കൊഹ്‌ലി പിന്നീട് സഹതാരങ്ങളോട് വെളിപ്പെടുത്തി.

 
എന്നാൽ വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകനാണെന്നു കരുതി മറ്റൊരു മാദ്ധ്യമപ്രവർത്തകനെയാണ് കൊഹ‌്‌ലി തെറി വിളിച്ചതെന്ന് പിന്നീടാണ് വ്യക്തമായത്. തുടർന്ന്,​ തനിക്ക് അബന്ധം പറ്റിയെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും മറ്റൊരു മാദ്ധ്യമപ്രവർത്തകൻ മുഖേന കൊഹ്‌ലി അറിയിക്കുകയായിരുന്നു.