മുഫ്‌തിയുടെ പ്രസ്‌താവന തള്ളി പ്രധാനമന്ത്രി ;കാശ്മീർ തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത് ജനങ്ങൾ എന്ന് മോദി

single-img
3 March 2015

moകാശ്മീരിലെ തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ സഹായിച്ചതിന് കാശ്മീരിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇതോടെ കാശ്മീരിനെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

 

തെരഞ്ഞെടുപ്പ് വിജയിക്കാൻ അനുയോജ്യമായ അന്തരീക്ഷ മൊരുക്കിയതിന് പാകിസ്ഥാനെയും ഭീകരരേയും പ്രകീർത്തിച്ച് ജമ്മുകാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദ് നടത്തിയ പരാമർശത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മോദി.

 

കള്ളപ്പണത്തിന്റെ പേരില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിയേയും തങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. ഭീഷണികളിലൂടെ കാര്യം നേടുന്ന രീതിക്ക്‌ ജനാധിപത്യ വ്യവസ്‌ഥയില്‍ സ്‌ഥാനമില്ല. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ താന്‍ വളരെയധികം ഭീഷണികള്‍ നേരിട്ടിട്ടുണ്ട്‌. അടിയന്തരാവസ്‌ഥയുടെ സമയത്ത്‌ പോലും രാജ്യം തലകുനിച്ചിട്ടില്ലെന്നും മോഡി പറഞ്ഞു.

 

ഭീകരവാദം വച്ച് പൊറുപ്പിക്കില്ല. തന്റെ ഗവൺമെന്റ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്, അല്ലാതെ കോർപ്പറേറ്റുകൾക്ക് വേണ്ടിയല്ല എന്നും അദ്ദേഹം പറഞ്ഞു .അതേസമയം വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എൻ.ഡി.എ ഗവൺമെന്റ് കൊണ്ടുവന്ന പല പദ്ധതികളുടേയും പേരുകൾ യു.പി.എ ഗവൺമെന്റ് അധികാരത്തിലെത്തിയപ്പോൾ മാറ്റിയതായി പ്രധാനമന്ത്രി ആരോപിച്ചു.