കേസിൽ അനുകൂല വിധിയുണ്ടായാൽ ശ്രീശാന്തിനെ ഇന്ത്യൻ ടീമിലേക്ക് മടക്കികൊണ്ടുവരുന്നതിനുളള ശ്രമങ്ങൾ നടത്തും : ബി.സി.സി.ഐ വൈസ് പ്രസിഡണ്ടായി ടി.സി.മാത്യു

single-img
3 March 2015

sശ്രീശാന്തിനെതിരായ കേസിൽ അനുകൂലമായ വിധിയുണ്ടായാൽ ശ്രീശാന്തിനെ ഇന്ത്യൻ ടീമിലേക്ക് മടക്കികൊണ്ടുവരുന്നതിനുളള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി.സി.മാത്യു . ശ്രീശാന്തിനോട് അനുഭാവപൂർവമായ നിലപാടാണ് ബി.സി.സി.ഐക്ക്.

 

സസ്‌പെൻറ് ചെയ്തുവെന്നല്ലാതെ മറ്റൊരു തുടർനടപടികളും സ്വീകരിക്കാതിരുന്നത് അതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു .നെടുമ്പാശേരി വിമാനത്താവളത്തിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ഐ.പി.എൽ മത്‌സരങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരും. ക്രിക്കറ്റിലെ അമ്പയർമാർക്കു വരെ പ്രതിമാസം 30000 രൂപയോളം പെൻഷൻ നൽകുന്ന പദ്ധതി ബി.സി.സി.ഐ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.