തിരിച്ചു വരവിന് ഒരുങ്ങി അനന്യ

single-img
3 March 2015

anവിവാഹശേഷം ചെറിയൊരു ഇടവേള എടുത്ത അനന്യ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങി. അനന്യയുടെ രണ്ട് ചിത്രങ്ങളാണ് മലയാളത്തിൽ അടുത്തതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്.

എന്നാൽ താൻ സിനിമയിൽ നിന്നും ഇടവേളകളൊന്നും എടുത്തിരുന്നില്ലെന്ന് അനന്യ അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ നായികയാകാനുള്ള ഓട്ടത്തിലല്ലെന്നാണ് താരം പറയുന്നത്. തനിക്ക് നല്ല പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കുകയുള്ളെന്നും അനന്യ പറഞ്ഞു .
തമിഴിൽ നിന്നും നിരവധി ഓഫറുകൾ വരുന്നുണ്ടെങ്കിലും ഇതു വരെ പുതിയ ചിത്രങ്ങൾക്കായി കരാറൊപ്പിട്ടിട്ടില്ലെന്ന് താരം പറഞ്ഞു. ആദ്യം മുതൽക്കെ തമിഴ് ചിത്രങ്ങളുടെ കാര്യത്തിൽ താൻ വളരെ സെലക്ടീവായിരുന്നെന്നും ഭാഗ്യത്തിന് എല്ലാ തമിഴ് ചിത്രങ്ങളും ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടിയിരുന്നു എന്നും അനന്യ കൂട്ടിച്ചേർത്തു.നിലവിൽ കല്യാണിസം,​ റിപ്പോർട്ടർ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് അനന്യ പൂർത്തിയാക്കി