ഓകെ കണ്‍മണി ഉത്തമ വില്ലനെ കടത്തിവെട്ടി

single-img
3 March 2015

okദുല്‍ഖര്‍ സല്‍മാന്റെ തമിഴ്‌ ചിത്രം ഓകെ കണ്‍മണിയുടെ ട്രെയിലര്‍ ഉലകനായകന്‍ കമലഹാസന്റെ ഉത്തമ വില്ലന്റെ ട്രെയിലറിനെ കടത്തിവെട്ടി.  ഇതുവരെ ട്രെയിലര്‍ കണ്ടവരുടെ എണ്ണം പത്തു ലക്ഷം കടന്നു. അഞ്ചുലക്ഷത്തിലധികം പേര്‍ മാത്രമാണ്‌ ഉത്തമ വില്ലന്റെ രണ്ടാമത്തെ ട്രെയിലര്‍ ഇതുവരെ കണ്ടിരിക്കുന്നത്‌.

2013ല്‍ പുറത്തിറങ്ങിയ കടലിനു ശേഷം മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഓകെ കണ്‍മണി. നിത്യാ മേനോനാണ്‌ നായിക.  എ.ആര്‍ റഹ്‌മാന്‍ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. പ്രകാശ്‌ രാജും, കനിഹയും ചിത്രത്തിലെ മറ്റ്‌ രണ്ട്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.