Channel scan

അങ്ങനെ  റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒടുവില്‍ ഭീകരനായി

jihadi_putin_3215433bആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടില്ലേ. അതാണ് യഥാര്‍ത്ഥത്തില്‍ മാധ്യമലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഭീകരനായി ചിത്രീകരിച്ചതാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവം. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ ‘ജിഹാദി ജോണിനെക്കുറിച്ചുള്ള വാര്‍ത്തയ്‌ക്കൊപ്പം പുടിന്റെ ചിത്രം കാണിച്ച സിഎന്‍എന്‍ ചാനല്‍ പുലിവാലുപിടിച്ചത്. ഒടുവില്‍ മാപ്പു പറഞ്ഞാണു ചാനല്‍ തലയൂരിയത്.
‘ജിഹാദി ജോണിനെ തിരിച്ചറിഞ്ഞു എന്ന തലക്കെട്ടിനു താഴെയാണു പുടിന്റെ ചിത്രം നല്‍കിയത്. വ്യാഴാഴ്ച ചാനല്‍ വക്താവ് മാക്‌സ് ഫോസ്റ്ററുടെ റിപ്പോര്‍ട്ടിനിടെയാണ് അബദ്ധം പിണഞ്ഞത്. വിഡിയോ സെര്‍വറിലുണ്ടായ തകരാറു കാരണം, അടുത്ത വാര്‍ത്തയ്‌ക്കൊപ്പം നല്‍കാന്‍ വച്ചിരുന്ന പുടിന്റെ ചിത്രം നേരത്തേ കയറിവരികയായിരുന്നെന്നും തെറ്റുപറ്റിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും സിഎന്‍എന്‍ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാഴ്ച മുന്‍പ്, കെഎസ്ഡബ്‌ള്യുബി ടിവിയില്‍ പീഡനവാര്‍ത്തയ്‌ക്കൊപ്പം പ്രസിഡന്റ് ബറാക് ഒബാമയുടെ ചിത്രം കാണിച്ചതു വിവാദമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.