മോദി സർക്കാരിന്റെ ബജറ്റ് ഒരു മായാവിയുടെ ബജറ്റ്

single-img
3 March 2015

jaitley-budget-ap-2_660_022815025340നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷം നടത്തിയ ആദ്യ സമ്പുർണ്ണ ബജറ്റ് ഒരു മായാവിയുടെ ബജറ്റ് അവതരണം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ധനമന്ത്രി അരുണ്‍ജയറ്റ്ലി അവതരിപ്പിച്ച ബജറ്റിൽ വലിയ പുതുമകളോന്നുമില്ലാതെ പാവപ്പെട്ടവരെയും സാധാരണക്കാരെയും കൊർപറേറ്റുകളേയും ഒരേസമയം തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് കണ്ടത്. രാജ്യത്തെ എല്ലാ പൌരന്മാര്ക്കും പെൻഷൻ പദ്ധതിയും, ഇൻഷുറൻസ് പദ്ധയതിയും ധനമന്ത്രിയുടെ ബജറ്റിൽ ഉണ്ട് ..അതുപോലെ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘സ്വച്ഛ ഭാരത് അഭിയാന്‍’ , ‘ മേയ്ക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയ പദ്ധതികള്ക്കും പരിഗണനയുണ്ട്.
17,77,437 കോടി രൂപ മൊത്ത വരുമാനവും 55, 55,649 കോടി രൂപ ധനകമ്മിയും പ്രതീക്ഷിക്കുന്നതാണ് 2015-16 വര്ഷാത്തേക്കുള്ള ബജറ്റ് . ബജറ്റ് പാവപ്പെട്ടവര്ക്കും ഇടത്തരക്കാര്ക്കും യുവാക്കള്ക്കും അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപ്പോള്‍ ബജറ്റ് മോദി സർക്കാരിന്റെ ‘ധന്‍ വാപസി’ പദ്ധതിയാണെന്നും പണക്കാരില്‍ ഊന്നിയുള്ളതാണെന്നും കോണ്ഗ്രയസ് ആരോപിച്ചു. മൂന്നു കാര്യങ്ങളാന്നു ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്ല്‍ ശ്രദ്ധേയമാകുന്നത്. ചരക്ക് സേവന നികുതി അടുത്ത വർഷം മുതല്‍ നടപ്പാക്കാനും, അടിസ്ഥാന സൗകര്യ വികസനത്തിന്‌ വൻതോതിൽ പണം കണ്ടെത്താനും കള്ളപണം തടയാന്‍ നിയമ നിർമ്മാണം നടത്താനുള്ള തീരുമാനം എന്നിവയാണ്. അതേസമയം, ആദായനികുതി പരിധി ഉയര്ത്താന്‍ ധനമന്ത്രി തയ്യാറായില്ല. ഇതു സാധാരണക്കാര്‍ പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് നിക്ഷേപങ്ങൾ വഴി ആദായനികുതിയില്‍ ലഭിക്കാവുന്ന ഇളവുകൾ കൊണ്ട് മധ്യവർഗ്ഗം തൃപ്തിപെടണം. ഇതിനുപുറത്തു ഒരിളവും കിട്ടാത്ത സാധാരണക്കാരെ ബാധിക്കുന്നതാണ് സേവനനികുതിയിലെ രണ്ടു ശതമാനം വര്ധനവ്‌ .

 

അതേ സമയം കൊർപറേറ്റ് നികുതി കുറച്ചും സ്വത്ത്‌ നികുതി ഒഴിവാക്കിയും കോര്പ്പിറേറ്റ് അനുകൂലമെന്ന മുദ്ര ധനമന്ത്രി നേടിയിട്ടുമുണ്ട്. സാധാരണക്കാര്ക്ക് പ്രയോജനപെടുന്ന ‘അടല്‍ പെന്ഷുന്‍’ പദ്ധതിയും സാമൂഹിക സുരക്ഷ പദ്ധതിയുമൊക്കെ പൊതു ചെലവുകളില്നി ന്നു മോദി സര്ക്കാുര്‍ പിന്മാറുന്നില്ലെന്ന സന്ദേശവും നല്കുകന്നു