ബിഎസ്എന്‍എല്‍ 3ജി നിരക്ക് പകുതിയാക്കും

single-img
3 March 2015

bsnl-3gബി.എസ്.എന്‍.എല്‍ 3ജി നിരക്ക് വെട്ടിക്കുറക്കുന്നു. നിലവിലെ നിരക്കില്‍ ചുരുങ്ങിയത് 50 ശതമാനം കുറവുവരുത്താനാണ് കമ്പനിയുടെ തീരുമാനം.ബി.എസ്‌.എന്‍.എല്ലിന്റെ നെറ്റ്‌വര്‍ക്ക്‌ വിപുലീകരണം അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ഡേറ്റ നിരക്കുകള്‍ അന്‍പതു ശതമാനം വരെ കുറയ്‌ക്കുമെന്നു ചെയര്‍മാനും മാനേജിംങ്‌ ഡയറക്‌ടറുമായ അനുപം ശ്രീവാസ്‌തവ പറഞ്ഞു.

മറ്റു സ്വകാര്യ കമ്പനികളുടെതിന് സമാനമായ നിരക്കാണ് 2ജി, 3ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് പ്ളാനുകള്‍ക്ക് ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ ഈടാക്കുന്നത്.ഒരു ജിബി 3ജി മൊബൈല്‍ ഇന്‍റര്‍നെറ്റിന് 175 രൂപയാണിപ്പോള്‍. രണ്ടു ജിബിക്ക് 251 രൂപ. രണ്ട് ജിബിക്ക് 125 രൂപയ്ക്ക് ബി.എസ്.എൻ.എൽ 3ജി ലഭിക്കുന്നത് സാധാരണക്കാർക്കിടയിൽ ഇന്റെർനെറ്റ് ഉപയോഗത്തിൽ വൻ കുതിച്ച് ചാട്ടത്തിനു കാരണമാകും.

ഏപ്രില്‍ ആദ്യത്തോടെ എട്ടാം ഘട്ട വികസന പദ്ധതിക്ക് കരാര്‍ നല്‍കുമെന്നാണ് സൂചന. രാജ്യത്തെ 2,500 നഗരങ്ങളില്‍ 3ജി വൈഫൈ ഇന്‍റര്‍നെറ്റ് ഹോട്സ്പോടുകള്‍ ഉള്‍പ്പെടുന്നതാണ് എട്ടാം ഘട്ട നെറ്റ്വര്‍ക്ക് വികസന പദ്ധതിയിലുള്ളത്.അടുത്ത വര്‍ഷം അവസാനത്തോടെ വികസനം പൂര്‍ത്തിയാകുന്നത്