മാണിക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി

single-img
3 March 2015

km-mani.jpg.image.784.410കെ.എം മാണിക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. രണ്ടു സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ നികുതി ഇളവ് നല്‍കിയ സംഭവത്തില്‍ അഴിമതി നടന്നതായ പരാതിയിലാണ് കോടതി ഉത്തരവ്.

ശ്രീധരീയം, തോംസണ്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് മുന്‍കൂര്‍ നികുതി ഇളവ് നല്‍കിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. അഭിഭാഷകനായ നോബിള്‍ മാത്യുവാണ് ഹര്‍ജി നല്‍കിയത്. നേരത്തെ കോട്ടയം വിജിലന്‍സ് കോടതി നോബിള്‍ മാത്യുവിന്റെ ഹര്‍ജി തള്ളിയിരുന്നു.