മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിൽ അവതരിപ്പിച്ച വരുംകാലത്തേക്കുള്ള മികച്ച 5 ഗാഡ്ജറ്റുകൾ

single-img
2 March 2015

സ്‌പെയിനില്‍ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ മികച്ച ഗാഡ്ജറ്റുകളുമായാണു മുൻനിര കമ്പനികൾ വന്നത്.മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച വരുംകാലത്ത് സൂപ്പർഹിറ്റാകാൻ പോകുന്ന മികച്ച ചില ഗാഡ്ജറ്റുകളെ പരിചയപ്പെടാം


ഗാലക്‌സി എസ്6 എഡ്ജ്

screen-12.30.14[02.03.2015]

സാംസങിന്റെ ഏറ്റവും പുതിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ്6 എഡ്ജ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിൽ അവതരിപ്പിച്ചു.മടുപ്പിച്ച പ്ലാസ്റ്റിക്കിൽ നിന്ന് വിടവാങ്ങി പുതിയ മെറ്റൽ ബോഡിയാണു ഗാലക്‌സി എസ്6ന്റെ പ്രത്യേകത.നോട്ടിഫിക്കേഷനുകൾ ഗാലക്‌സി എസ്6ന്റെ എഡ്ജിലായിരിക്കും കാണിക്കുന്നത്.ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഇരുവശത്തും വളഞ്ഞ സ്‌ക്രീനുള്ള ഡിസ്പ്ലേയാണു
ഗാലക്‌സി എസ്6 എഡ്ജിന്റെ പ്രത്യേകത്.ഗാലക്‌സി എസ്6 എഡ്ജ് കൂടാതെ .ഗാലക്‌സി എസ്6 ഉം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിൽ അവതരിപ്പിച്ചു.

എച്ച്ടിസി വണ്‍ എം9
screen-12.37.12[02.03.2015]

2 ജിഎച്ച്‌സെഡ് സ്‌നാപ്പ്ഡ്രാഗണ്‍ 810 പ്രൊസസറും 3 ജിബി റാമും ചേർന്ന സൂപ്പർ ഫോണുമായാണു എച്ച്.ടിസിയുടെ വരവ്.20 എംപി ക്യാമറ.അഞ്ചിഞ്ച് ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലേ 2840 എംഎഎച്ച് ബാറ്ററി എന്നിവ വണ്‍ എം9ന്റെ പ്രത്യേകതകളാണു.

എച്ച്ടിസി ഗ്രിപ്പ്
screen-12.43.18[02.03.2015]

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിൽ അവതരിപ്പിച്ച
എച്ച്ടിസിയുടെ ഫിറ്റ്നസ് ബാൻഡ് ആണു എച്ച്ടിസി ഗ്രിപ്പ്.ജിപിഎസ് സെൻസറോട് കൂടിയ ഗ്രിപ്പിൽ നടത്തവും ഓട്ടവും സൈക്ലിങ്ങും ജിമ്മിൽ ചെലവഴിക്കുന്ന സമയവും ഒക്കെ കണക്കാക്കാനാകും.ആൻഡ്രോയിഡ് ഐഫോണുകളിൽ വരുന്ന കോളുകളും മറ്റ് നോട്ടിഫിക്കേഷനും ഗ്രിപ്പിലൂടെ കാണാൻ കഴിയും.

ഹുവായ് വാച്ച്
screen-12.46.42[02.03.2015]
ആന്‍ഡ്രോയിഡ് വെയര്‍ വിപണിയുടെ സാധ്യതകൾ മനസ്സിലാക്കി ഹുവായ് അവരുടെ ആദ്യ ആന്‍ഡ്രോയിഡ് വെയറായ ഹുവായ് വാച്ച് പുറത്തിറക്കി.റൌണ്ട് ഡിസ്പ്ലേയും സ്റ്റീൽ ബോഡിയുമാണു പ്രത്യേകതകൾ

ലെനോവോ ടാബ് 2 എ10-70
screen-12.53.12[02.03.2015]

ലെനോവോയുടെ 10.1 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയ ആൻഡ്രോയിഡ് ടാബ്ലറ്റാണു ലെനോവോ ടാബ് 2 എ10-70.ഡോൾബി ഓൺബോർഡ് സൌണ്ടും ലെനോവോ ടാബ് 2 എ10-70ന്റെ പ്രത്യേകതയാണു