പാകിസ്ഥാന്‍ ഗായകന്‍ അദ്‌നാന്‍ സാമി ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചു

single-img
2 March 2015

Adnan-Sami-2013

ലോകപ്രശസ്ത പാക് ഗായകന്‍ അദ്‌നാന്‍ സാമി ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി അപേക്ഷ നല്‍കി. അദ്‌നാന്‍ സാമി ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി യു.പി.എ സര്‍ക്കാര്‍ തള്ളിയിരുന്നു.

അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണോ എന്ന കാര്യത്തില്‍ നേരത്തേ ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയമാണ് പൗരത്വ നിയമമനുസരിച്ച് ഇന്ത്യന്‍ പൗരത്വം നല്‍കേണ്ടതെന്നാണു നിയമ മന്ത്രാലയം മറുപടി നല്‍കിയത്.