കെപിസിസി പ്രസിഡന്റ് എന്നതു ഭരണഘടനയ്ക്കു മുകളിലെ ശക്തിയാകരുത്; വി.എം. സുധീരനെതിരേ ഹൈക്കോടതി

single-img
2 March 2015

sudheeran-president-new-1__smallകൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിനു ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കവേ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ ഹൈക്കോടതി. കെപിസിസി പ്രസിഡന്റ് എന്നതു ഭരണഘടനയ്ക്കു മുകളിലെ ശക്തിയാകരുതെന്നു ഹൈക്കോടതി പറഞ്ഞു. കോടതി. കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലറിനെത്തുടര്‍ന്നാണു തങ്ങള്‍ക്കു ലൈസന്‍സ് നല്‍കാത്തതെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു.

ഹോട്ടലിനു രണ്ടാഴ്ചയ്ക്കകം ബാര്‍ ലൈസന്‍സ് നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലര്‍ അനുസരിക്കാനുള്ള ബാധ്യത നഗരസഭയ്ക്കില്ലെന്നും കോടതി പറഞ്ഞു.