വിവരാവകാശ ചോദ്യം ചോദിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഉത്തരമെത്തി; 40,000 പേജില്‍

single-img
2 March 2015

right-to-information-online-course

വിവരാവകാശ പ്രവര്‍ത്തകനായ ആര്‍.കെ ജോഷി രണ്ട് വര്‍ഷം മുമ്പ് വിവരാവകാശ രീതയില്‍ ഒരു ചോദ്യം ചോദിച്ചു. കാലങ്ങള്‍ കഴിഞ്ഞു. ചോദിച്ച വിവരം ജോഷി തന്നെ മറന്നുപോയി. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരമെത്തി. 40000 പേപ്പറില്‍ 11 വലിയ കെട്ടുകളിലായി.

സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ 2000 മുതല്‍ ഉപയോഗിച്ച വൈദ്യുതിയുടെ കണക്കാണു ജോഷി വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. ആ ചോദ്യത്തിനാണ് ഇത്ര വലിയ മറുപടി തന്ന് ഞെട്ടിപ്പിച്ചത്.

40,000 പേജുണ്‌ടെങ്കിലും ജോഷി ഉന്നയിച്ച ആറു ചോദ്യങ്ങളില്‍ ഒരെണ്ണത്തിനു മാത്രമാണു മറുപടി ലഭിച്ചിരിക്കുന്നത്. 2012 ലാണു ജോഷി ചോദ്യം ഉന്നയിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം വൈകിയാണു മറുപടി ലഭിച്ചത്.