ക്രൂഡിന്റെ വില ബാരലിന് 45 ഡോളറായി തുടരുന്ന സാഹചര്യത്തിലും പെട്രോള്‍ വില 3.18 രൂപയും ഡീസല്‍വില 3.09 രൂപയും വര്‍ദ്ധിപ്പിച്ചു

single-img
1 March 2015

petrol pumpകേന്ദ്ര സര്‍ക്കാര്‍ പൊതു ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ പെട്രോളിന് ലിറ്ററിന് 3.18 രൂപയും ഡീസലിന് 3.09 രൂപയും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ 22നും ഇന്ധന വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.

രാജ്യാന്തര വിപണിയില്‍ ക്രൂഡിന്റെ വില ബാരലിന് 45 ഡോളറായി തുടരുന്ന സാഹചര്യത്തിലാണ് എണ്ണ കമ്പനികളുടെ നടപടി. കഴിഞ്ഞ ജനുവരി 15ന് പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയും കുറച്ചിരുന്നു. അതേസമയം തന്നെ അന്ന് എക്‌സൈസ് തീരുവ രണ്ട് രൂപ വീതം കൂട്ടുകയും ചെയ്തു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാല് തവണയാണ് പെട്രോളിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്.