ഇത് ന്യുജനറേഷന്‍ കാലം; അപ്പോള്‍ ദൈവത്തിനും ഐ ഫോണ്‍ മതി

single-img
1 March 2015

Apple-iPhone-5-Review-07പലരും ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കാറുണ്ട്. എന്നാല്‍ ചൈനയില്‍ ഒരു യുവാവ് ക്ഷേത്രത്തിലേക്ക് സമ്മാനം നല്‍കാന്‍ തീരുമാനമെടുത്തപ്പോള്‍ അത് ലോകത്തിലെ പ്രധാന മാധ്യമങ്ങളിലെല്ലാം ഇടംപിടിച്ചു.

തന്റെ ഏറ്റവും പുതിയ ഐ ഫോണ്‍ 6 ആണ് യുവാവ് ബുദ്ധക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചത്. തെക്കന്‍ ചൈനയിലെ ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് സംഭവം. കോംഗ് ചു എന്ന 31കാരനാണ് ബുദ്ധനോടുള്ള തന്റെ സ്‌നേഹം ഐഫോണ്‍ നല്‍കി പ്രകടമാക്കിയത്. കാണിക്കയിടാനുള്ള പെട്ടിയില്‍ ഐ ഫോണ്‍ നിക്ഷേപിക്കുകയായിരുന്നു. യുവാവ് ക്ഷേത്രത്തിലെ കാണിക്കയില്‍ ഐ ഫോണ്‍ നിക്ഷേപിക്കുത് ചിലരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവര്‍ ഉടന്‍ ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ ഉടന്‍ സ്ഥലത്തെത്തി കാണിക്കപ്പെട്ടി തുറന്ന് ഐഫോണ്‍ പുറത്തെടുത്തു. എന്നാല്‍ ക്ഷേത്ര അധികൃതര്‍ ഫോണ്‍ യുവാവിന് തന്നെ മടക്കി നല്‍കുകയും ചെയ്തു.