രാജ്യത്തെ തൊഴിലാളികള്‍ക്ക് ഇതുവരെ നല്ല ദിനങ്ങള്‍ വന്നില്ലെന്നും ബജറ്റ് നേട്ടം കോര്‍പ്പറേറ്റുകള്‍ക്കാണെന്നും ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ്

single-img
1 March 2015

BMSരാജ്യത്തെ തൊഴിലാളികള്‍ക്ക് ഇതുവരെ നല്ല ദിവസങ്ങള്‍ വന്നില്ലെന്നു ബി.ജെ.പിയുടെ തന്നെ തൊഴിലാളി സംഘടനയായ ബിഎംഎസ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനെതിരെയാണ് ബിഎംഎസ് രംഗത്തെത്തിയിരിക്കുന്നത്.

ബജറ്റില്‍ നേട്ടങ്ങള്‍ മുഴുവന്‍ മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്കാണെന്നും സാധാരണ തൊഴിലാളികള്‍ക്ക് ഒന്നുമില്ലെന്നും നേട്ടം ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ദേശീയ ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ പറഞ്ഞു. തൊഴിലാളികളെ അവഗണിച്ചു കൊണ്ടുള്ള ബജറ്റിനെതിരേ പ്രതിഷേധ പരിപാടികള്‍ക്കും ബിഎംഎസ് പദ്ധതിയിടുന്നുണ്ട്.