അങ്ങനെ സംവിധായകന്‍ ബോബന്‍ സാമുവലിനേയും കൊന്നു; ഇനി തന്റെ ആത്മാവിനോട് സംസാരിക്കണമെങ്കില്‍ തന്നെ ഫോണ്‍വിളിച്ചാല്‍ മതിയെന്ന് ബോബന്‍ സാമുവല്‍

single-img
1 March 2015

Boban Samuel

ജനപ്രിയന്‍, റോമന്‍സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ബോബന്‍ സാമുവലിെനയും ഫേസ്ബുക്ക് മാനസികരോഗികള്‍ കൊന്നു. ഫേസ്‌കബുക്കിലൂടെ തനിക്ക് ലഭിക്കുന്ന ആദരാഞ്ജലികള്‍ സഹിക്കാതെയായപ്പോള്‍ തന്റെ ആത്മാവിനോട് സംസാരിക്കണമെങ്കില്‍ തന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് ഒടുവില്‍ സാക്ഷാല്‍ ബോബന്‍ സാമുവലിനു തന്നെ രംഗത്തുവരേണ്ടി വന്നു.

ബോബന്‍ സാമുവല്‍ ഇനി ഓര്‍മ്മകള്‍ മാത്രം… ചലച്ചിത്ര വേദിയില്‍ തീരാത്ത നഷ്ടം…. ആ ആത്മാവിന് നിത്യശാന്തി നേരുന്നു… ഒരുപിടി കണ്ണീര്‍പ്പൂക്കളും- എന്ന രീതിയില്‍ നിരവധി ആദരാഞ്ജലി പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ പ്രചരിച്ചത്.

തന്റെ മരണം ആഘോഷിച്ച മരണവാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം നല്‍കിയാണ് ബോബന്‍ വ്യാജ മരണവാര്‍ത്തയോട് പ്രതികരിച്ചത്. ഒടുവില്‍ തനിക്കും പണികിട്ടിയെന്നും ഇനി തന്റെ ആത്മാവിനോട് സംസാരിക്കാന്‍ തന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും ബോബന്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസിടുകയായിരുന്നു. നടി രശ്മി ബോബന്റെ ഭാര്യ.

നടന്മാരായ സലിം കുമാറിന്റെയും മാള അരവിന്ദന്റെയും ഇതുപോലുള്ള മരണവാര്‍ത്തകളും ഫേസ്ബുക്കില്‍ വിവാദമായിരുന്നു.