ഒടുവില്‍ എ കെ ആന്റണിയും തിരിച്ചറിഞ്ഞു; ‘കുറ്റിച്ചൂലുകളെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞു’

single-img
1 March 2015
ak-antony_25
പരാജയം ശീലമാക്കിയ കോണ്‍ഗ്രസിന് എ.കെ ആന്റണിയുടെ വക ഇതാ ഒരു ഉപദേശം. കുറ്റിച്ചൂലുകളെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞെന്നും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നോമിനി സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി വ്യക്തമാക്കി. തിരുവനന്തപുരം ജഗതിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോമിനികളെ നിര്‍ത്താതെ അതതു വാര്‍ഡുകളില്‍ ജനപ്രിയരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണം. നോമിനികളെ നിര്‍ത്തിയാല്‍ പാര്‍ട്ടി എത്ര ശക്തമായാലും ജയിക്കില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം ആവര്‍ത്തിച്ചു യുഡിഎഫ് സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകൂവെന്നും ആന്റണി വ്യക്തി. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെയും എ.കെ ആന്റണി തുറന്നടിച്ചു. രാജ്യത്തെ നന്മയിലേക്കു നയിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിയില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തത് താല്‍കാലികമാണെന്നും ഉടന്‍തന്നെ പാര്‍ട്ടിയില്‍ പൂര്‍വാധികം ശക്തനായി അദ്ദേഹം തിരിച്ചുവരുമെന്നും ആന്റണി വ്യക്തമാക്കി.