കിവീസ് കൊടുത്ത അടി തിരിച്ചുവാങ്ങി; ഒടുവില്‍ കഷ്ടപ്പെട്ട് ജയിച്ചു: ജയം ഒരുവിക്കറ്റിന്

single-img
28 February 2015

Australia v New Zealand - 2015 ICC Cricket World Cupന്യുസിലാന്റ് അടിച്ച അതേ അടി ഓസ്‌ട്രേലിയ തിരിച്ചടിച്ചപ്പോള്‍ കിവീസ് ബാറ്റിംഗ് തകര്‍ന്നു. എന്നാലും കഷ്ടപ്പെട്ട് ഒടുവില്‍ ന്യുസിലാന്റ് വിജയം പിടിച്ചു. ലോകകപ്പ് ടൂര്‍ണമെന്റിലെ പൂള്‍ എയില്‍ ആതിഥേയര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലാന്‍ഡിന് ഒരു വിക്കറ്റ് ജയം. ഓസീസ് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം കീവിസ് 23.1 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

50 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലവും 45 റണ്‍സെടുത്ത വില്യംസണുമാണ് കിവീസിനെ വിജയശില്‍പ്പികള്‍. 22ാമത്തെ ഓവറില്‍ കീവിസിന്റെ എട്ടാമത്തേയും ഒമ്പതാമത്തേയും വിക്കറ്റുകള്‍ വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ആ സമയത്ത് കീവിസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 6 റണ്‍സായിരുന്നു. 23 ഓവര്‍ എറിയാനെത്തിയ കുമിന്‍സിനെ സിസ്‌കര്‍ പറത്തി വില്യംസണ്‍ കിവീസിന് വിജയം സമ്മാനിച്ചു.