നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

single-img
28 February 2015

budget2015നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഥമ സമ്പൂര്‍ണ ബജറ്റ് ഇന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കും. സാധാരണക്കാരെ പ്രീണിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ക്കൊപ്പം മേക്ക് ഇന്‍ ഇന്ത്യ പ്രചാരണം മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നികുതിവര്‍ധനയ്‌ക്കോ നിക്ഷേപരിധി ഉയര്‍ത്തുന്നതിനോ സര്‍ക്കാര്‍ തയാറാകില്ലെന്നാണു വിലയിരുത്തപ്പെടുന്നത്. മേക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കു നിക്ഷേപത്തിനും ബജറ്റില്‍ വഴിയൊരുക്കിയേക്കാമെന്നും സൂചനകളുണ്ട്.