രണ്ട് വിക്കറ്റിന് 80 റണ്‍സെന്ന നിലയില്‍ നിന്നും ഓസ്‌ട്രേലിയ 151 റണ്‍സിന് പുറത്തായി

single-img
28 February 2015

Cricമൈക്കല്‍ ക്ലാര്‍ക്ക് പരിക്കുമാറി ടീമിനൊപ്പമെത്തിയെങ്കിലും ലോകകപ്പ് ക്രിക്കറ്റ് പൂര്‍ എ യിലെ മത്സരത്തില്‍ കിവീസിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ ചീട്ടുകൊട്ടാരമായ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര 32.2 ഓവറില്‍ 151 റണ്‍സിനു പുറത്തായി. ട്രെന്റ് ബോള്‍ട്ട് അഞ്ചു വിക്കറ്റും ടിം സൗത്തിയും ഡാനിയേല്‍ വെട്ടോറിയും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

അവസാന വിക്കറ്റില്‍ ബ്രാഡ് ഹാഡിനും (43) പാറ്റ് കമ്മിന്‍സും (7) പിടിച്ചു നിന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണു കംഗാരുക്കളെ 150 കടത്തിയത്. 106 റണ്‍സില്‍ ഒത്തുചേര്‍ന്ന അവര്‍ ഒടുവില്‍ ഓസ്‌ട്രേലിയയെ 151 റണ്‍സില്‍ കൊണ്ടെത്തിച്ചു.

രണ്ടു വിക്കറ്റിന് 80 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഓസീസിനെ ബോള്‍ട്ട് നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിട്ടത്. അടുത്ത 26 റണ്‍സ് എടുക്കുന്നതിനിടെ ഓസീസിന്റെ ഏഴു വിക്കറ്റുകള്‍ നിലംപൊത്തി.