ആകാശത്ത് തീഗോളം; ഉല്‍ക്കാ പതനമെന്ന് ദുരന്തനിവാരണ അതോറിറ്റി: അവശിഷ്ടങ്ങള്‍ കൈകൊണ്ട് തൊടരുത്

single-img
28 February 2015

fire-at-skyഎറണാകുളം ജില്ലയിലെ പറവൂര്‍, പാലാരിവട്ടം, കൊച്ചി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ ആകാശത്ത് തീഗോളം കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ചില സ്ഥലങ്ങളില്‍ ഭൂമിചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞെങ്കിലും ഭൂചലനമുണ്ടായിട്ടില്ലെന്നും ഉല്‍ക്കാ പതനമാകാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ സേന അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും തീഗോളം കണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആകാശത്ത് തീഗോളം കണ്ടതിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ ദുരന്ത നിവാരണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

അഗ്‌നിഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നല്‍കി. അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 04712331639 എന്ന നമ്പറിലോ അടുത്ത പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടു.