ഒടുവില്‍ സുപ്രീംകോടതി സി.ബി.ഐയോട് ഉത്തരവിട്ടു; ചിരിച്ചുകൊണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ആ നരാധമന്‍മാരെ പിടികൂടണം

single-img
28 February 2015

gang rapeനിസഹായയായ പെണ്‍കുട്ടികളെ ചിരിച്ചുകൊണ്ട് കൂട്ടബലാത്സംഗം ചെയ്യുന്നവരുടെ വീഡിയോ സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നവരുടെ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കാനാണ് സിബിഐയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വീഡിയോയിലെ പ്രതികളെ കണ്ടെത്താന്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഒഡിഷ, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നും ഇതില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചെ മതിയാകുവെന്നും കോടതി അഭിപ്രായപ്പെട്ടു.

ഷെയിം ദ റേപിസ്റ്റ് ക്യാംപെയിന്റെ ഭാഗമായി പീഡകരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി മലയാളി സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണയാണ് വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തത്. വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ച രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്ന രംഗങ്ങളും അവ തടയാതെ കണ്ട് നില്‍ക്കുന്നവരുടെ ദൃശ്യങ്ങളുമാണ് വീഡിയോയിലുണ്ടായിരുന്നത്. എന്നാല്‍ തങ്ങളുടെ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് യൂട്യൂബ് ഇത് റിമൂവ് ചെയ്തിരുന്നു.