യു.എ.ഇയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 103 റണ്‍സ്‌

single-img
28 February 2015

1425111376326506

ഇന്ത്യന്‍ പേസ് അക്രമണത്തിന് മുന്നില്‍ വളരെ സാവധാനം ബാറ്റിംഗ് ആരംഭിച്ച യു.എ.ഇ 102 റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത അശ്വിനും രണ്ട് വിക്കറ്റുകള്‍ വീതമെടുത്ത ജഡേജയും ഉമേഷ് യാദവുമാണ് യു.എ.ഇ സ്‌കോര്‍ നൂറ്റമ്പത് കടക്കാന്‍ പോലും സമ്മതിക്കാതെ തടഞ്ഞത്.

യു.എ.ഇയുടെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഷൈമാന്‍ അന്‍വറാണ് യു.എ.ഇ സ്‌കോര്‍ ഇത്രയുമെത്തിക്കാന്‍ കഷ്ടപ്പെട്ടത്. യു.എ.ഇ നിരയില്‍ മൂന്ന് ബാറ്റസ്മാന്‍മാര്‍ മാത്രമേ യു.എ.ഇ നിരയില്‍ രണ്ടക്കം കടന്നുള്ളു.