ബജറ്റ് 2015

single-img
28 February 2015

budget2015

വരുന്ന സാമ്പത്തിക വര്‍ഷം 7.4 വളര്‍ച്ചാ നിരക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബജറ്റ് അവതരണത്തിന്റെ തുടക്കത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ക്ഷേമ ബജറ്റായിരിക്കും. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്കും. രൂപ കരുത്താര്‍ജിച്ചു. പണപ്പെരുപ്പം നിയന്ത്രിച്ചത് നേട്ടമായി. സംസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. സ്വച്ഛ് ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് ഊന്നല്‍.

2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി. സ്വച്ഛ് ഭാരത് പദ്ധതി വഴി രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍. ജിഡിപി എട്ട് ശതമാനത്തില്‍ നിന്നും 8.5 ശതമാനമാക്കും. ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. 2022 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട്. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍. ഗ്രാമ-നഗര വ്യത്യാസം ഇല്ലാതാക്കും. രാജ്യത്തെ ഉത്പാദന കേന്ദ്രമാക്കും. റിസര്‍വ് ബാങ്ക് നിയമഭേദഗതി വരും. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനം ആക്കും. നികുതി വിഹിതം കൂട്ടിയത് ചരിത്രത്തില്‍ ആദ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി.

പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങള്‍

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കുളള നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി

സ്വഛ് ഭാരത് പദ്ധതിക്കുള്ള സംഭാവനകള്‍ക്ക് 100 ശതമാനം നികുതിയിളവ്

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വിമാനനിര്‍മാണം ഉള്‍പ്പെടുത്തും

എക്‌സൈസ് നികുതി 12.5 ശതമാനമാക്കി ഉയര്‍ത്തി

അതിസമ്പന്നര്‍ക്ക് അധിക നികുതി, ഒരു കോടിയില്‍ അധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് രണ്ടു ശതമാനം സര്‍ചാര്‍ജ് വരും

സ്വത്ത് നികുതി ഒഴിവാക്കി ഒരു കോടി രൂപയില്‍ ഉയര്‍ന്ന വരുമാനത്തിന് സര്‍ചാര്‍ജ് ഈടാക്കാന്‍ നടപടി സ്വീകരിക്കും

ഒരു ലക്ഷം രൂപയില്‍ ഉയര്‍ന്ന എല്ലാ വാങ്ങലിനും പാന്‍ കാര്‍ഡ് നിര്‍ബന്ധം

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ബെനാമി ഇടപാടിനെതിരെ നടപടിയെടുക്കും, ഇതിനായി നിയമനിര്‍മാണം നടത്തും

വിദേശത്തെ നിക്ഷേപങ്ങള്‍ മറച്ചുവച്ചുളള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതും ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കും

കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും, രാജ്യത്തിനു പുറത്തെ കളളപണം മടക്കിയെത്തിക്കാന്‍ നടപടി സ്വീകരിക്കും

അടുത്ത വര്‍ഷം മുതല്‍ ചരക്കുസേവന നികുതി നടപ്പാക്കും

കോര്‍പറേറ്റ് മേഖലയിലെ 30 ശതമാനം നികുതി മറ്റു രാജ്യങ്ങളെ തുലനം ചെയ്യുമ്പോള്‍ ഉയര്‍ന്നതെന്ന് ജയ്റ്റ്‌ലി, ഇത് 25 ശതമാനമാക്കും

റോഡ്, റയില്‍വേ, അടിസ്ഥാന സൗകര്യവികസനത്തിന് നികുതിരഹിത ബോണ്ടുകള്‍ വരും

തിരുവനന്തപുരത്തെ ആക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്(നിഷ്) സര്‍വകലാശാലയാക്കും

4000 മെഗാവാട്ടിന്റെ അഞ്ച് വന്‍കിട ഊര്‍ജ പദ്ധതികള്‍ നടപ്പാക്കും

അരുണാചല്‍ പ്രദേശില്‍ സിനിമാ നിര്‍മാണത്തിനും ആനിമേഷനും ഇന്‍സ്റ്റിറ്റിയൂട്ട്

സാമ്പത്തിക പരാധീനത വിദ്യാഭ്യാസത്തിന് തടസമാവില്ല, എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും

ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്,ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ എയിംസ്

സ്ത്രീസുരക്ഷയ്ക്കുളള നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ വകയിരുത്തി

വീസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ 150 രാജ്യങ്ങളെ ഉള്‍പ്പെടുത്തും

വിനോദസഞ്ചാര വികസനത്തിന് പൈതൃക നഗര പദ്ധതി നടപ്പാക്കും

ഇഎസ്‌ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഏതു വേണമെന്ന് തൊഴിലാളിക്ക് തിരഞ്ഞെടുക്കാം

അങസ്റ്റാര്‍ട്ടപ് പദ്ധതികള്‍ക്കായി ആയിരം കോടി വകയിരുത്തും11:45 അങരാജ്യത്തെ സ്വര്‍ണനാണയങ്ങളില്‍ അശോകചക്ര മുദ്രണം നടപ്പാക്കും

പൊതുമേഖലയിലെ തുറമുഖങ്ങള്‍ക്ക് കമ്പനി ആക്ടിന്റെ പരിധിയില്‍ കമ്പനികളായി മാറാനുള്ള അവസരമൊരുക്കും

തൊഴിലുറപ്പ് പദ്ധതിക്കായി 5000 കോടി, ഈ പദ്ധതിക്കായി ഇതുവരെ വകയിരുത്തിയതില്‍ വലിയ തുകയാണിത്

2016 ല്‍ കൂടംകുളം പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങും

തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കായി ‘മുദ്രാ ബാങ്ക്’ പദ്ധതി11:30 അങദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന വ്യക്തികള്‍ക്കായി ക്ഷേമനിധി നടപ്പാക്കും

12 രൂപ പ്രീമിയത്തിന് രണ്ടു ലക്ഷം രൂപ ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ്പദ്ധതി നടപ്പാക്കും

ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5300 കോടി11:27 അങതപാല്‍ ഓഫിസുകളില്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തും

8.5 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പയ്ക്കായി വകയിരുത്തും

എംപിമാരും ഉയര്‍ന്ന വരുമാനക്കാരും എല്‍പിജി സബ്‌സിഡി ഉപേക്ഷിക്കണമെന്ന് ധനമന്ത്രി

പ്രധാനമന്ത്രി കൃഷി വികാസ് യോജനയ്ക്ക് 5300 കോടി

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ മികവ് ഉറപ്പാക്കും

സബ്‌സിഡി ചോര്‍ച്ച ഇല്ലാതാക്കും, സബ്‌സിഡി കുറയ്ക്കുകയല്ല അത് പാവപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തുക ലക്ഷ്യം.

അടിസ്ഥാന സൗകര്യ വികസനത്തിന് പൊതുസ്വകാര്യസഹകരണം ഉറപ്പാക്കേണ്ടത് ആവശ്യം

കൃഷി, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ദരിദ്രരുടെ ഉന്നമനം ഉറപ്പാക്കും

കാര്‍ഷികോല്‍പാദനം മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യവികസനത്തിന് നിക്ഷേപം ഉറപ്പാക്കല്‍, ഉത്പാദനരംഗത്തെ വികസനം തുടങ്ങിയവ പ്രധാന വെല്ലുവിളികള്‍

2020 ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുക ലക്ഷ്യമിടുന്നു, ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് പുതിയതായി നിര്‍മിക്കും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 2022 ന് രാജ്യത്തെ എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കുക ലക്ഷ്യം.

പൗരന്മാരുടെ മെച്ചപ്പെട്ട ആരോഗ്യം രാജ്യത്തിന്റെ മികച്ച വളര്‍ച്ചയ്ക്ക് ആവശ്യം

201516 ലെ വളര്‍ച്ചാനിരക്ക് എട്ടു മുതല്‍ എട്ടര ശതമാനമാകുമെന്ന് പ്രതീക്ഷ

ജന്‍ ധന്‍ യോജന, കല്‍ക്കരി ലേലത്തിലെ സുതാര്യത, സ്വഛ് ഭാരത് എന്നിവ സര്‍ക്കാരിന്റെ മൂന്ന് പ്രധാന നേട്ടങ്ങള്‍

രൂപ കരുത്താര്‍ജിച്ച കാലമാണിത്, സാമ്പത്തിക രംഗം ഏറെ അനുകൂലമെന്നും ജയ്റ്റ്‌ലി

5.1 ശതമാനമായി പണപ്പെരുപ്പം കുറയ്ക്കാനായത് നേട്ടമായി

മികച്ച ജീവിതവും മെച്ചപ്പെട്ട സൗകര്യങ്ങളും സാധാരണ ജനത്തിനു നല്‍കുന്നതില്‍ ഊന്നല്‍ നല്‍കും ജയ്റ്റ്‌ലി

സംസ്ഥാനങ്ങളും സാമ്പത്തിക വളര്‍ച്ചയില്‍ തുല്യപങ്കാളികള്‍