രാജ്യം വീണ്ടും നാണംകെട്ടു; ബലാത്സംഗകേസില്‍ ഡോക്ടര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍

single-img
28 February 2015
minor_rapedഡല്‍ഹിയിലെ സ്ത്രീകളുടെ ദുരവസ്ഥയോര്‍ത്ത് രാജ്യം വീണ്ടും ലോകത്തിന് മുമ്പില്‍ നാണംകെട്ടു. സ്ത്രീപീഡനങ്ങള്‍ക്ക് പേരുകേട്ട രാജ്യതലസ്ഥാനത്ത് സിക്കിം സ്വദേശിനി ബലാത്സഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് എയിംസ് ആശുപത്രിയിലെ ഡോക്ടറടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്നു പറഞ്ഞായിരുന്നു യുവതിയെ ഡല്‍ഹിയിലെത്തിച്ച് പീഡിപ്പിച്ചത്.
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ന്യൂറോളജി വിഭാഗം ഡോക്ടറായ മെഹര്‍ തേസാണ് പിടിയിലായത്. ഹൈദരാബാദ് സ്വദേശിയായ ഇയാള്‍ ഒരു വര്‍ഷമായി ഡല്‍ഹി ഹൗസ് ഖാസിലെ ഗൗതം നഗറില്‍ വാടക വീട്ടിലാണ് താമസം. യുവതിയെ കടത്തിക്കൊണ്ടുവരികയും വ്യഭിചാരത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കുറ്റത്തിന് ദീപക്(40) ഭാര്യ സുമന്‍(37) , കൂട്ടാളികളായ ധരംവീര്‍, കമാല്‍ എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
ബ്യൂട്ടീ പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളായ ദീപകും സുമനും ഫെബ്രുവരി 20നാണ് 26കാരിയായ യുവതിയെ സിക്കിമില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചത്.  കഴിഞ്ഞ വ്യാഴാഴ്ച രാത്രി മെഹര്‍ തേസിന്റെ വാടക വീട്ടില്‍ വെച്ച് യുവതി ബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികല്‍ പിടിയിലായത്.