സഹോദരിമാരെയും വീട്ടുവേലക്കാരിയെയും പത്ത് വയസ്സുകാരന്‍ സ്വന്തം ജീവന്‍ പണയം വെച്ച് തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടുത്തി

single-img
28 February 2015

fire-01ഈ പത്ത് വയസ്സുകാരന്റെ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എന്തെങ്കിലും അപകടം കണ്ടാല്‍ സ്വയം തടിതപ്പുന്നവര്‍ ഈ കുട്ടിയെ കണ്ടു പഠിക്കണം. സഹോദരിമാരെയും വീട്ടുവേലക്കാരിയെയും അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ പത്ത് വയസ്സുകാരനായ ബാലന്‍ തീപിടിച്ച സ്റ്റൗവുമായി വീടിന് പുറത്തേക്ക് ഓടി. സംഭവത്തില്‍ ദേഹം മുഴുവന്‍ പൊള്ളലേറ്റ കുട്ടിയെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Donate to evartha to support Independent journalism

സഊദിയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖുറായത്തിലാണ് സംഭവം. മണ്ണെണ്ണ സ്റ്റൗ കത്തിക്കാനുള്ള ശ്രമത്തിനിടെ അതിന് തീപിടിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് വീട് കത്തിച്ചാമ്പലാവുമെന്ന് ഭയന്ന കുട്ടി സ്റ്റൗവുമായി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് ടോയ്‌ലെറ്റില്‍ എത്തിച്ച് വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു.സഹോദരിമാരും വീട്ടുവേലക്കാരിയും അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.