മുഹമ്മദ് ഷമിയ്ക്ക് പരിക്ക്;യു.എ.ഇയ്ക്ക് എതിരെ കളിച്ചേക്കില്ല

single-img
27 February 2015

shami-പെര്‍ത്ത്: ലോകകപ്പില്‍ ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക് പരിക്ക്. ഇടത് കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് യു.എ.ഇയ്ക്ക് എതിരായ ശനിയാഴിച്ചയിലെ ഗ്രൂപ്പ് മത്സരത്തില്‍ ഷമി കളിക്കില്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു.  എന്നാല്‍ പരിക്ക് സാരമുള്ളതെല്ലെന്നും തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കായി താരത്തിന് നാളെ വിശ്രമം അനുവദിക്കുകയാണെന്നും ടീം മാനേജ്‌മെന്റ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഷമി മികച്ച ഫോമിലായിരുന്നു.  ലോകകപ്പില്‍ ഇതുവരെ ആകെ 17 ഓവറില്‍ 65 റണ്‍ വഴങ്ങി ആറ് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

ദുര്‍ബല ബൗളിങ് എന്ന വിമര്‍ശനവുമായി ലോകകപ്പിന് എത്തിയ ടീം ഇന്ത്യ പാകിസ്ഥാന്റെയും ദക്ഷിണാഫ്രിക്കയുടെയും എല്ലാ വിക്കറ്റുകളും ബൗളര്‍മാര്‍ക്കായി നേടാൻ കഴിഞ്ഞു.