86 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ

single-img
27 February 2015

indian-Fishermenകൊളമ്പോ:  86 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ഇവരിൽ നിന്നും പത്ത് ബോട്ടുകളും പിടിച്ചെടുത്തു. കിഴക്കൻ തീരത്ത് നിന്നും കഴിഞ്ഞ രാത്രിയാണ് ഇവർ പിടിയിലാകുന്നതെന്ന് ലങ്കൻ നാവിക വക്താവ് അറിയിച്ചു. ഇവരെ ട്രിൻകോമാലിയിലെ പൊലീസിന് കൈമാറും.

മാർച്ച് അഞ്ചിന് ഇന്ത്യയും ശ്രീലങ്കയുമായി നടത്താനിരുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തെപ്പറ്റിയുള്ള ചർച്ച മാറ്റി വെച്ചതായി ശ്രീലങ്കൻ അധികൃതർ അറിയിച്ചു. ശ്രീലങ്കയിൽ പുതിയ ഗവൺമെന്റ് അധികാരത്തിലേറിയ ശേഷം സമുദ്രാതിർത്തി കടക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു.